Trending

വടകര ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വടകര: വടകര മുരാട് പെട്രോള്‍ പമ്പിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ അറുവയില്‍ മീത്തല്‍ സബിന്‍ദാസാണ് (43) മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. വടകരയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സബിന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. 

പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വണ്ണാമ്പത്ത് ബാലകൃഷ്ണന്റെയും സരസയുടെയും മകനാണ്. ഭാര്യ: രനിഷ (പയ്യോളി മുനിസിപ്പല്‍ വെല്‍നസ് സെന്റര്‍ അയനിക്കാട്). മക്കള്‍: കൃഷ്ണനന്ദ, ദേവനന്ദ (ഇരുവരും വടകര സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

Post a Comment

Previous Post Next Post