Trending

പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു


മുക്കം: വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെ (35) ആണ് പിടികൂടിയത്. തുടർന്ന് ഇയാളെ മുക്കം പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇയാൾ കാരശ്ശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പിന്‍തുടരുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും വീടിന്റെ പരിസരത്ത് കറങ്ങുകയും ചെയ്തതായാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ആബിദിനെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്റ് ചെയ്യുകയും ചെയ്തു.

Post a Comment

Previous Post Next Post