കോടഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മദ്ധ്യവയസ്കൻ മരിച്ചു. കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്. വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന് സമീപത്തുള്ള തോട്ടിലേക്കാണ് സ്കൂട്ടർ മറിഞ്ഞത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് പരിസരവാസികൾ സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പരിക്കേറ്റ ദേവസ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോടഞ്ചേരിയിലുള്ള തടി മില്ലിലെ ജീവനക്കാരനാണ് ദേവസ്യ. ഭാര്യ: ബിജി. മക്കൾ: ദിൽജിത്, ദിൽജോ.