Trending

പിടികൂടിയ വാഹനം പോലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ വന്നയാളിൽ നിന്നും എംഡിഎംഎ പിടികൂടി


കോഴിക്കോട്: പിടികൂടിയ വാഹനം പോലിസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുവരാൻ വന്നയാളിൽ നിന്നും എംഡിഎംഎ പിടികൂടി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻ ദേവ് (22) നെയാണ് 1.6 ഗ്രാം എംഡിഎംഎയുമായി ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി നല്ലളം പോലീസ് വാഹനപരിശോധനയിൽ അലൻ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. ബുധനാഴ്ച വാഹനം സ്റ്റേഷനിൽ നിന്ന് കൊണ്ടുവരുന്നതിനായി ചെന്നതായിരുന്നു. എന്നാൽ, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധന നടത്തിപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

Post a Comment

Previous Post Next Post