മുക്കം: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമിന് (64) ആണ് പരിക്കേറ്റത്. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ വെച്ചായിരുന്നു ആക്രമണം. തന്‍റെ പറമ്പില്‍ കൃഷി ചെയ്യുന്നതിനിടെ സലീമിന് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു.
കാരശ്ശേരി തേക്കുംകുറ്റിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ നിന്നും ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് സലീം പറഞ്ഞു. പരിക്കേറ്റ സലീമിനെ ഉടന്‍ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.