Trending

പാലത്ത് മഹല്ല് ഇഫ്താർ സംഗമം ശ്രദ്ധേയമായി.


ചേളന്നൂർ: പാലത്ത് ഹിമായത്തുദ്ദീൻ സംഘം സംഘടിപ്പിച്ച മഹല്ല് ഇഫ്താർ സംഗമം മഹല്ല് നിവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 800-ലധികം ആളുകൾ പങ്കെടുത്തു. ഡോ.മുബശ്ശിർ പാലത്ത് പ്രഭാഷണം നടത്തി. സംഘത്തിൻ്റെ 60-ാം വാർഷികത്തിൻ്റെ ഭാഗമായാണ് ഇഫ്താർ സംഗമം നടത്തിയത്. 

ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ക്ലസ്റ്റർ സംഗമങ്ങൾ, ഖുർആൻ സെമിനാർ, സൗഹൃദ സംഗമം, ആരോഗ്യ വിചാരം, യൂത്ത് സമിറ്റ്, സ്പോർട്സ് മീറ്റ്, പ്രവാസി സംഗമം, ലഹരി വിരുദ്ധ കാപെയ്ൻ, ചിൽഡ്രൻസ് പാർക്ക്, സ്റ്റുഡൻസ് ഫെസ്റ്റ്, തലമുറ സംഗമം, സോവനീർ പ്രകാശനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post