ബാലുശ്ശേരി: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് ജനശ്രീ മിഷനും പണം വാങ്ങിയതായി പണം നൽകിയ സ്ത്രീ ബാലുശ്ശേരി സ്റ്റേഷനിൽ പരാതി നൽകി. ജനശ്രീ മിഷന്‍ കോട്ടൂര്‍ മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പൂനത്ത് മുഹമ്മദലി കൂട്ടുമാവുള്ളതിലിനെതിരെയാണ് പൊലീസിൽ പരാതി നൽകിയത്.
ഒട്ടേറെ സ്ത്രീകളിൽ നിന്നും സ്കൂട്ടർ നൽകാമെന്നു പറഞ്ഞ് പണം തട്ടിയതായി പരാതിയിൽ പറയുന്നു. പണം നൽകി ഏറെക്കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിയുമായി രംഗത്തിറങ്ങിയത്. കോട്ടൂർ, മൂലാട്, പുനത്ത്, പ്രദേശങ്ങളിലെ സ്ത്രീകളിൽ നിന്നാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നുണ്ട്.