കൂട്ടാലിട: കൂട്ടാലിട പൂനത്ത് സ്വദേശിയായ മധ്യവയസ്‌കനെ 10 ദിവസത്തിലേറെയായി കാണാനില്ലെന്ന് പരാതി. പൂനത്ത് കോട്ടകുന്നുമ്മല്‍ ഷിജു (39) എന്നയാളെയാണ് 2025 ജനുവരി 21 മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്ന് ബന്ധു പറഞ്ഞു.
പലതവണ വീട്ടില്‍ നിന്നും പോകാറുണ്ടെന്നും പിന്നീട് ആളുകള്‍ കണ്ടെത്തി വിവരമറിയിക്കാറാണ് പതിവ്. നിലവില്‍ പതിനഞ്ച് ദിവസത്തിലേറെയായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9526064780.