ബാലുശ്ശേരി: താമരശ്ശേരി-കൊയിലാണ്ടി റോഡില്‍ ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ ഗുഡ്‌സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം. ഡ്രൈവർ സുബിന്‍ ഗുഡ്‌സ് ഓട്ടോ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം വീട്ടിലേക്ക് പോയപ്പോള്‍ ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോ റോഡരികില്‍ നിന്നും മറിഞ്ഞ് ഒരു മരത്തില്‍ തങ്ങി നിന്നു. ഗുഡ്‌സ് ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.