Trending

കട്ടിപ്പാറയിൽ മധ്യവയസ്കനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കട്ടിപ്പാറ: കട്ടിപ്പാറയിൽ ആദിവാസി മദ്ധ്യവയസ്കനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിലാണ് മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലൻ (47) ആണ് മരിച്ചത്. മരിച്ച ഗോപാലൻ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായാണ് സൂചന. ക്ഷേത്രത്തിൽ തുടികൊട്ടിയിരുന്നത് കണ്ടെതായും നാട്ടുകാർ പറഞ്ഞു. 

താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായുജ്, സബ് ഇൻസപെക്ട്ർ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല പോലീസ് സംഘം പരിസരത്ത് ക്യാമ്പ് ചെയുന്നു. ഇൻക്വാസ്റ്റ് നടപടികൾക്ക് ആർഡിഒ, അന്വേഷണത്തിൻ്റെ ഭാഗമായി പ്രിൻ്റർ ടീം, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post