മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. ഉണ്ണികുളം മങ്ങാട് നേരോത്ത് മുജീബ് റഹ്മാന്‍ (31) ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പരപ്പനങ്ങാടി അയ്യപ്പന്‍ കാവിന് സമീപം ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം.
യുവാവ് തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണത് കണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലേക്കുള്ള ടിക്കറ്റ് ഇയാളുടെ കയ്യിലുണ്ട്.