Trending

കൊടുവളളിയിൽ ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ഗ്യാലറി പൊളിഞ്ഞുവീണ് 10 പേർക്ക് പരിക്കേറ്റു


കൊടുവളളി: കൊടുവളളിയിൽ നടക്കുന്ന കോയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ഗ്യാലറി പൊളിഞ്ഞുവീണ് അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗ്യാലറി പൊളിഞ്ഞ് കാണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് വീഴുകയായിരുന്നു. കൊടുവള്ളി പൂനൂർ പുഴയോരത്ത് വെച്ചാണ് കോയപ്പ അഖിലേന്ത്യ സെവൻസ് നടക്കുന്നത്.

Post a Comment

Previous Post Next Post