Trending

ബസ് സ്റ്റാൻഡ് പരിസരത്ത് ബാഗുമായി കറങ്ങി യുവതി; പരിശോധനയിൽ പിടികൂടിയത് 2.25 കിലോ കഞ്ചാവ്


കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ. 2.25 കിലോ കഞ്ചാവാണ് യുവതിയിൽ നിന്ന് കണ്ടെത്തിയത്. ബസ് സ്റ്റാൻഡ് പരിസരത്തു ബാഗുമായി കറങ്ങുന്ന യുവതിയെ കണ്ട് സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.

Post a Comment

Previous Post Next Post