താമരശ്ശേരി: ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ.ഭഗവതി ക്ഷേത്രവും, ചമൽ ജി.എൽ.പി സ്കൂളും സംയുക്തമായി കെഎംസിടി മെഡിക്കൽ കോളേജ് മുക്കവും, നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രി ചുങ്കം താമരശ്ശേരിയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ചമൽ ജി.എൽ.പി സ്കൂളിൽ വെച്ച് നടത്തി. മെഗാ മെഡിക്കൽ ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര പ്രസിഡണ്ട് ചന്ദ്രബോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി ചടങ്ങിൽ മുഖ്യാഥിതിയായി. ജിഎൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ എം നായർ, ഡോ: സൽമാൻ, ഡോ: സുജിൻ, പിആർഒ അശ്വതി, ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി.എസ്, യുവജനസമിതി രക്ഷാധികാരി സതീശൻ സി.കെ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ ഇഎൻറ്റി, ഓർത്തോ, ജനറൽ മെഡിസിൻ, ചർമ്മ രോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ദന്തൽ വിഭാഗം, ചെസ്റ്റ്, കണ്ണ് എന്നീ വിഭാഗങ്ങളുടെ പരിശോധന ഉണ്ടായിരുന്നു.
Tags:
LOCAL NEWS