Trending

മുക്കത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് പ്ലസ്ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം


മുക്കം: മുക്കത്ത് സ്കൂട്ടർ അപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. മുക്കം കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജബിൻ (18) മരണപ്പെട്ടത്. ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഫാത്തിമ ജബിൻ.

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ദാരുണമായ സംഭവം. അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇവരെ ഉടൻ തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post