അടിവാരം: ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന സ്ത്രീക്ക് സാരമായി പരിക്കേറ്റു. മാനന്തവാടി പള്ളിക്കുന്നിൽ പള്ളിപെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്ന ആനക്കാംപൊയിൽ ഫരീക്കിൽ ബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ആനക്കാംപൊയിൽ ഫരീക്കൽ ബാബു മാത്യു, ഭാര്യ സോഫിയ ബാബു, പേരക്കുട്ടി ഇസ്ബൽ (5) എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്, സോഫിയ ബാബുവിനാണ് സാരമായി പരുക്കേറ്റത്. ഇവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേർക്ക് നിസാര പരുക്കുകളാണ്