കല്പറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൈസൂർ പെരിയ പട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്കൂളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാർത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍ കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജന്‍ (72) ബിനീഷ് (44) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ അൽപം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി.
Tags:
KERALA NEWS