Trending

വനിതാ എസ്ഐ ചമഞ്ഞ് ബ‍്യൂട്ടി പാർലറിലെത്തി, ഫേഷ‍്യൽ ചെയ്ത് പണം നൽകാതെ മുങ്ങി; ഒടുവിൽ പിടിയിൽ

കന‍്യാകുമാരി: വനിതാ എസ്ഐ ചമഞ്ഞ് ബ‍്യൂട്ടി പാർലറിലെത്തി പണം നൽകാതെ മുങ്ങിയ യുവതി പിടിയിലായി. തേനി പെരിയകുളം സ്വദേശി അബി പ്രഭ (34) യാണ് പിടിയിലായത്. ഒക്‌ടോബർ 28ന് കന‍്യാകുമാരിയിലെ നാഗർകോവിലിലാണ് സംഭവം. ആർക്കും സംശയം തോന്നാത്ത രീതിയിൽ പോലീസ് വേഷം ധരിച്ച് പാർവതിപുരം സ്വദേശി വെങ്കിടേഷിന്‍റെ ബ‍്യൂട്ടി പാർലറിലെത്തുകയായിരുന്നു. പിന്നീട് ഫേഷ‍്യൽ ചെയ്യുകയും പണം ആവശ‍്യപ്പെട്ടപ്പോൾ താൻ വടശ്ശേരി എസ്ഐയാണെന്നും പണം പിന്നെ തരാമെന്നും മറുപടി നൽകി. പണം നൽകാതെ പോയ യുവതി വ‍്യാഴാഴ്ച വീണ്ടും ഫേഷ‍്യൽ ചെയ്യാനായെത്തി തുടർന്ന് സംശയം തോന്നിയ ഉടമ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് വടശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി പൊലീസല്ലെന്ന് കണ്ടെത്തി. ചെന്നൈയിൽ ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ യാത്രയിൽ ശിവ എന്ന വ‍്യക്തിയുമായി അബി പ്രബ സൗഹൃദത്തിലായിരുന്നു. പൊലീസുകാരിയെ വിവാഹം കഴിക്കാനായിരുന്നു ശിവയുടെ മാതാപിതാക്കളുടെ ആഗ്രഹം. അതിന്‍റെ ഭാഗമായി മാതാപിക്കളെ ബോധ‍്യപ്പെടുത്താനായിട്ടാണ് അബി പ്രബ എസ്ഐ വേഷത്തിൽ എത്തിയിരുന്നത്. എസ്ഐ വേഷത്തിലുള്ള ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post