പേരാമ്പ്ര: പേരാമ്പ്ര എടവരാട് കടന്നൽ കുത്തേറ്റ് പോത്ത് ചത്തു. എടവരാട് ചേനായി നമ്പിടാം വീട്ടിൽ അബ്ദുറഹ്മാന്റെ ഒന്നരവയസ്സുള്ള പോത്താണ് ചത്തത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പറമ്പിൽ മേയാൻ കെട്ടിയ പോത്തിനെ പാത്രകടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ അഞ്ചുമണിയോടെ പോത്ത് ചത്തു.
Tags:
LOCAL NEWS