പൂനൂർ: തച്ചംപൊയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. തച്ചംപൊയിൽ നെരോംപാറ ആമിനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്നലെ വൈകുന്നേരം മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങളടക്കം കത്തിനശിച്ചു.
വൈദ്യുതി മീറ്ററും, സ്വിച്ചുകളും നശിച്ചതിനൊപ്പം വീട്ടിലെ ക്ലോസറ്റ് പൊട്ടിത്തെറിക്കുകയും പാചകമുറിയിലുണ്ടായിരുന്ന മരത്തിൻ്റെ മഞ്ചപ്പെട്ടി പൊട്ടിത്തെറിച്ച് അതിനകത്തുണ്ടായിരുന്ന വസ്തുക്കളും നശിച്ചു. കൂടാതെ ശുചിമുറിയിൽ നിന്നും ടാങ്കിലേക്ക് പോകുന്ന നാലിഞ്ച് പിവിസി പൈപ്പ് പൊട്ടി തകർന്നു. സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്കും ജോലിക്കെത്തിയ രണ്ടുപേർക്കും മിന്നൽ ആഘാതമേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.