കണ്ണൂർ: കണ്ണൂർ മാത്തിൽ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയിൽ ലക്ഷ്‌മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്.
മകന്റെ പറമ്പിൽ പുല്ല് പറിക്കുകയായിരുന്ന ലക്ഷ്മിയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ പതിക്കുകയായിരുന്നു. കാട് നിറഞ്ഞ സ്ഥലമായതിനാൽ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം 7 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: രമേശൻ, അനിൽകുമാർ, രതി. മരുമക്കൾ: ശോഭ, ഭാരതി, രാജേഷ്. സഹോദരങ്ങൾ: ജാനകി, പരേതരായ ചിരിയമ്മ, കുഞ്ഞിരാമൻ, ചന്തു, യശോദ.