Trending

അബ്ദുറഹീമിൻ്റെ മോചനം വൈകും; കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി റിയാദ് ക്രിമിനൽ കോടതി


റിയാദ്: മലയാളികൾ കാത്തിരുന്ന അബ്ദുറഹീമിൻ്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുമുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിൽ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ ഒക്ടോബർ 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിൻ്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിൽ എത്തിയിരുന്നു. ഇന്ന് രാവിലെ എട്ടരക്കാണ് കേസ് കോടതി പരിഗണിച്ചത്.

Post a Comment

Previous Post Next Post