കൊച്ചി: കൊച്ചി എംജി റോഡിൽ എംബി മേനോന്‍ റോഡിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. താമരശ്ശേരി അരയന്‍തോപ്പില്‍ സജാദ് (21), താമരശ്ശേരി നല്ലോടില്‍ ഗോകുല്‍ (24), മലപ്പുറം പുല്ലൂര്‍ പനയോല റംസി റഹ്‌മാന്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്
വീടിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന യമഹ ആർ.എക്‌സ് 100 ബൈക്ക് ആണ് പ്രതികൾ മോഷ്ടിച്ചത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്ന് പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു. എറണാകുളം സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയി, എസ്‌ഐ.മാരായ സന്തോഷ് കുമാർ, അനൂപ്, സിപിഒ'മാരായ ഹരീഷ് ബാബു, ഉണ്ണിക്കഷ്ണൻ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.