Trending

കത്തറമ്മൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം

എളേറ്റിൽ: കത്തറമ്മൽ റോഡരികിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. കത്തറമ്മൽ അങ്ങാടിയിലെ റോഡരികിൽ സ്ഥാപിച്ച സയ്യിദ് അബൂബക്കർ കോയ തങ്ങളുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് പണം കവർന്നത്. ഇന്നലെ രാത്രി യാണ് കവർച്ച. ഏകദേശം പതിനയ്യായിരത്തിൽ അധികം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കത്തറമ്മൽ ജുമാമസ്ജിദ് കമ്മിറ്റി അധികൃതർ കൊടുവള്ളി പൊലിസിൽ പരാതി നൽകി. തുടർന്നു പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post