താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തിന്റെ സാസത്തിക സഹായത്തോടെ നവീകരിച്ച പള്ളിപ്പുറം ചാലക്കര ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡണ്ട് എ.അരവിന്ദൻ നിർവ്വഹിച്ചു. കൊടുവള്ളി ബിആർസിക്ക് കീഴിലാണ് സെന്റർ പ്രവർത്തിച്ച് വരുന്നത്. ഓടിസം ബാധിച്ച കുട്ടികൾക്ക് വേണ്ട പിന്തുണ പ്രവർത്തനങ്ങൾ ദൈനംദിനം നൽകുന്നതോടൊപ്പം വിവിധ തെറാപ്പികൾ സെന്ററിൽ നടന്നുവരുന്നുണ്ട്.
കൊടുവള്ളി ബിപിസി വി.എം മെഹറലി സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർ റംല ഖാദർ അധ്യക്ഷം വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ സൗദ ബീവി, അഡ്വ ജോസഫ് മാത്യു, അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, ബിആർസി ട്രൈനർമാരായ മുഹമ്മദ് റാഫി, ഷൈജ ടീച്ചർ, അബ്ദുൽ അഷ്‌റഫ്, ഓട്ടിസം സപ്പോർട്ടിങ് കമ്മിറ്റി മെമ്പർമാരായ സിപി അബ്ദുൽ കാദർ, മിനി ടീച്ചർ, സജ്‌ന എന്നിവർ പ്രസംഗിച്ചു.
Tags:
LOCAL NEWS