Trending

ഉത്പാദനം കുറഞ്ഞു; കുതിച്ചുയർന്ന് സവാള വില

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചു ഉയരുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ 74 മുതൽ 78 രൂപ വരെയാണ് സവാളയ്ക്ക വില. ചില്ലറ വിപണിയിൽ 85 രൂപ. കൊച്ചിയിലേക്ക് എത്തുമ്പോൾ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. കനത്ത മഴയെ തുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും വിളവെടുപ്പ് വൈകിയതും മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉത്പാദനം കുറച്ചു. ഉത്പാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. ഇതാണ് കേരളത്തിലെ വില വർദ്ധനവിന് കാരണം. 

മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്. മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിൽ സവാള ക്വിന്‍റലിന് റെക്കോഡ് നിരക്കായ 5400 രൂപയ്ക്കാണ് ലേലത്തിനു പോകുന്നത്.

Post a Comment

Previous Post Next Post