കട്ടിപ്പാറ: തെങ്ങിൻ നിന്നും തേങ്ങ പറിച്ചെറിഞ്ഞ് കർഷകന് നേരെ കുരങ്ങിൻ്റെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കർഷകനായ കട്ടിപ്പാറ സ്വദേശി രാജു ജോൺ തുരുത്തി പള്ളിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കട്ടിപ്പാറയിലെ ഇയാളുടെ വിടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിലെ തെങ്ങിൽ നിന്നും കുരങ്ങ് ഇയാൾക്ക് നേരെ കരിക്ക് പറിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ രാജു ജോണിന് തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു.