ബാലുശ്ശേരി: സിനിമാ പ്രേക്ഷകരുടെ മനസ്സിൽ മായാതെ മറയാതെയിപ്പോഴും താര നക്ഷത്രം ഹീറോ ജയൻ തന്നെ. മലയാള സിനിമാ നായക സങ്കല്പം തിരുത്തിയ ജയൻ 1980-ൽ ചെന്നൈ ഷോളാവാരത്ത് കോളിളക്കം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഹെലിക്കോപ്റ്റർ അപകടത്തിലാണ് മരണപ്പെട്ടത്. നീണ്ട നാല്പ്‌പത്തി നാല് വർഷം പിന്നിട്ടിട്ടും മലയാള കലാ മനസ്സിൽ ഹീറോ ജയൻ തന്നെയായി തുടരുകയാണ്. ജയൻ്റെ മരിക്കാത്ത ഓർമ്മകൾ അയവിറക്കി ഇന്ന് ബാലുശ്ശേരിയിൽ ജാസ്‌മിൻ ജയാനുസ്മരണം നടത്തി.
ഗവ.എൽ.പി.സ്‌കൂൾ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ജയൻ അഭിനയിച്ച 'നായാട്ട്' എന്ന സിനിമയുടെ പ്ര ദർശനം നടത്തി, അദ്ദേഹത്തിനൊപ്പം അഭിനയിച്ച സീനിയർ ന ടി കുട്ട്യേടത്തി വിലാസിനിയെ ആദരിച്ചു. കലാസാം സ്കാരിക പ്രവർത്തകൻ മങ്കയം രാഘവൻ്റെ ജയൻ അ നുസ്മരണ പ്രഭാഷണം. ജയൻ അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി. തലമുറകൾ മാറുമ്പോഴും മറക്കാതെ ജയ സങ്കല്‌പങ്ങൾ ആവേശത്തോടെയാണ് പുതു പ്രേക്ഷകരും സ്വീകരിക്കുന്നത്. കർമ്മ മണ്ഡലത്തിൽ താരപ്പകിട്ട് നോക്കാതെ അഭിനയമികവിൽ പൂർണത നിറച്ചതാണ് ഒരിക്കലും തിളക്കം കെടാത്ത ജയനെന്ന താര നക്ഷത്രത്തിന് വിനയായത്.