കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യ വിഷബാധയേറ്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഇരുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ സ്കൂളിൽ നിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. പനി, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന് വിദ്യാർത്ഥികളെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.