ദുബായ്: ദുബായിൽ മലയാളി വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് (15) ആണ് മരിച്ചത്. ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷപ്പെടുത്തി.
അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മഫാസ്. സംസ്കാര ചടങ്ങുകൾ ദുബായിൽ തന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ എന്നിവർ അറിയിച്ചു.