ബാലുശ്ശേരി: ബാലുശ്ശേരിയിൽ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയയാൾ പിടിയിൽ. ബാലുശ്ശേരി കൈരളി റോഡിൽ സൈലം ട്യൂഷൻ സെന്ററിന് സമീപം കട നടത്തുന്ന രാമകൃഷ്ണനെ (56) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുൻപും നിരവധി തവണ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നതായി പോലീസ് പറഞ്ഞു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിലവിൽ അഞ്ച് കേസുകൾ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.