കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിതർക്കുള്ള കേന്ദ്ര സഹായം വൈകുന്നതിനെതിരെ എല്‍ഡിഎഫും യുഡിഎഫും സമരത്തിലേക്ക്. നവംബർ19ന് വയനാട്ടില്‍ ഹർത്താല്‍ പ്രഖ്യാപിച്ചു.
ഉരുള്‍പൊട്ടലില്‍ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താല്‍. നവംബർ 19ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.