പേരാമ്പ്ര: പാലേരി പാറക്കടവിൽ രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലൻസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവർ ജമാൽ (48), യാത്രികനായ അസീസ് (70) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ആംബുലൻസിലാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.