കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിതോട് റോഡിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ (68) ആണ് മരിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
ഇരുവരേയും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സെബാസ്റ്റ്യനെ രക്ഷിക്കാനായില്ല. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവർ. വീടിനു സമീപം ചിപ്പിലിത്തോട്- തുഷാരഗിരി റോഡിൽ കാർ നിർത്തി മറ്റു രണ്ടുപേരെ കാത്തിരിക്കുന്നതിനിടെ കാർ പുറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മക്കൾ: റെജി, റെനി, റെൻസി