നരിക്കുനി: നരിക്കുനി നെല്ലിയേരിത്താഴത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്ക്. ശനിയാഴ്ച രാത്രിയോടെ ഒടുപാറ റോഡിൽ പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവർ പുന്നശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇവരെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.