Trending

പാലക്കാട് പനി ബാധിച്ച് പതിമൂന്ന് വയസ്സുകാരി മരിച്ചു.


പാലക്കാട്: പാലക്കാട് പനിബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനി (13) യാണ് മരിച്ചത്. കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവരഞ്ജിനി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പനി കുറവില്ലാത്തതിനാൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയിരുന്നു. 

രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥത കാണിക്കുകയും കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പകർച്ചപ്പനിയും അഞ്ചാംപനിയും പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post