കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ടുകുഴി ഡോക്ടർ ടി.കെ മുനവ്വർ റഹ്മാൻ (46) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലും വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് കോർപ്പറേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ട് 5ന് പാഴൂർ മുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
പിതാവ്: ടി.കെ. അബ്ദുറഹിമാൻ. (കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ഹൈസ്ക്കൂൾ ഉറുദു അധ്യാപകൻ, ഹയർസെക്കൻഡറി കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്). മാതാവ്: സുബൈദ (റിട്ട.അധ്യാപിക പയ്യാനക്കൽ ഹൈസ്കൂൾ). ഭാര്യ: ഡോ. ഷബ്ന (കോഴിക്കോട് സഹകരണ ആശുപത്രി). മകൻ: അബ്ദുള്ള ഐതീൻ. സഹോദരൻ: ടി.കെ റിയാസ് റഹ്മാൻ.
Tags:
OBITUARY