Trending

പാദരക്ഷകൾക്കും ‘രക്ഷ’യില്ല; നവംബർ ഒന്നു മുതൽ വില വർദ്ധിപ്പിക്കും.


കോഴിക്കോട്: വിലക്കയറ്റത്തിൽ നിന്ന് പാദരക്ഷകൾക്കും ‘രക്ഷ’യില്ല. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് പാദരക്ഷകൾക്ക് നവംബർ 01 മുതൽ ചുരുങ്ങിയത് 10 ശതമാനം വില വർദ്ധിപ്പിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി. പോളിത്തീൻ, സിന്തറ്റിക് റെക്സിൻ, പിവിസി, ഇവിഎ, നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവയ്ക്ക് വലിയ തോതിലാണ് വില വർദ്ധിച്ചത്. പാദരക്ഷകളുടെ വിലകൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്‌വെയർ ഇൻഡസ്ട്രീസ് ഭാരവാഹി റസാക്ക് വി.കെ.സി പറഞ്ഞു.

കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് എടുത്തുമാറ്റിയതും പ്രതിസന്ധിക്കിടയാക്കുന്നു. സംസ്ഥാനത്ത് നൂറിലേറെ ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയിലുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന ഇതുവരെ കമ്പനികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇതേ രീതിയിൽ മുന്നോട്ടു പോകാനാവില്ലെന്ന് ഫുട്‌‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി പറഞ്ഞു.

Post a Comment

Previous Post Next Post