Trending

വാഷിംഗ് മെഷീന് തീപിടിച്ച് ഗൃഹനാഥൻ പൊള്ളലേറ്റു മരിച്ചു.


ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ വാഷിംഗ് മെഷീനിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് ഓമനപ്പുഴ കടപ്പുറത്ത് വീട്ടിൽ ഹരിദാസ് (79) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ അണച്ചിരുന്നു.  

വീടിനോട് ചേർന്നുള്ള പിന്നാമ്പുറത്തെ കോലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീനിൽ നിന്നാണ് തീപടർന്നത്. തീ ആളിപ്പടർന്ന് ഹരിദാസിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ഹരിദാസ് മരിച്ചിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

Post a Comment

Previous Post Next Post