Trending

ഒമാനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിയായ പതിനാലുകാരിക്ക് ദാരുണാന്ത്യം.


മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് സ്വദേശികളായ സിജു-മോളി ദമ്പതികളുടെ മകൾ അലേന (14) യാണ് മരിച്ചത്. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

സിനാവ് സർക്കാർ ആശുപത്രിയിൽ നഴ്‌സുമാരാണ് സിജുവും മോളിയും. മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. ഗുരുതമായി പരിക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

18 വർഷമായി കുടുംബം ഒമാനിൽ താമസിച്ചുവരികയാണ്. അലേനയുടെ സഹോദരൻ ആൽവിൻ ആസ്‌ത്രേലിയയിൽ വിദ്യാർത്ഥിയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്.

Post a Comment

Previous Post Next Post