Trending

വടകര എംഡിഎംഎ കേസ്; ഒരാള്‍കൂടി പിടിയിൽ, അറസ്റ്റിലായത് പേരാമ്പ്ര സ്വദേശി.


പേരാമ്പ്ര: അധ്യാപികമാർ ഉൾപ്പെട്ട വടകര ലഹരി ഇടപാട് കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മേഞ്ഞാന്ന്യം സ്വദേശി കാരേപൊയില്‍ ഫിറോസ് (28)നെയാണ് പേരാമ്പ്ര പോലീസും ഡാന്‍സാഫ് സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്.

എംഡിഎംഎ ഉപയോഗത്തിനും വില്‍പ്പനയ്ക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തി. കേസില്‍ പിടിയിലായ അധ്യാപികമാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഫിറോസ്. മുൻപും ലഹരിക്കേസില്‍ പ്രതിയായി ഫിറോസ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അധ്യാപികമാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ നേരത്തെ തന്നെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതി അറസ്റ്റിലായത്. വടകര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post