കൊയിലാണ്ടി: കോഴിക്കോട് പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശി കൊണ്ടോത്ത് പി.എം ഷിജു (45) ആണ് മരിച്ചത്. ചേലിയ ആയമ്പത്ത് മലയിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അച്ഛൻ: ബാലൻ. അമ്മ: കല്യാണി. ഭാര്യ: ഹരിത. മകൾ ശിവാനി (തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി). സഹോദരങ്ങൾ: ബിന്ദു, ബിജു.