തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ ഒക്ടോബർ 26 (തിങ്കളാഴ്ച) മുതൽ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1081 കോടി രൂപ അനുവദിച്ചു. തുക തടസ്സമില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
അനുവദിച്ച തുകയിൽ ക്ഷേമപെൻഷനായി മാത്രം 961.64 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ, ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയും വിതരണത്തിനായി അനുവദിച്ചിട്ടുണ്ട്.