പയ്യോളി: പയ്യോളി ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ചു. ഇരിങ്ങല്‍ പെരുവയല്‍ എസ്.നന്ദന (23) ആണ് മരിച്ചത്. കോട്ടയം അങ്കമാലി ശ്രീശങ്കര കോളേജ് എംഎ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പയ്യോളി പോലീസ് സ്ഥലത്തെത്തി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: പി.വി സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.