Trending

ടർഫിൽ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.


കോഴിക്കോട്: മാങ്കാവിൽ ടർഫിൽ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.

ചൊവ്വാഴ്ച വൈകീട്ട് മാങ്കാവ് മാരായിലെ ഫുട്ബാൾ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു കുട്ടി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post