കാക്കൂർ: കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചേളന്നൂർ സ്വദേശി സഖിൻ.കെ ആണ് കാക്കൂർ പോലീസിൻ്റെ പിടിയിലായത്. 2026 ഒക്ടോബർ 19 നാണ് കാറിന്റെ മൂന്ന് ടയറുകൾ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതി വലയിലായി.
കാക്കൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുജിലേഷ്, എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ ലിനീഷ്, എസ് സിപിഒ രാംജിത്ത്, സിപിഒ ശാലിമ, ഡ്രൈവർ സിപിഒ ശരത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.