Trending

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു; ശമ്പളത്തിൽ നിർണായക മാറ്റം, പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.


ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിർണായക മാറ്റം. ക്ഷാമബത്ത മൂന്നു ശതമാനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. മൂന്നു ശതമാന വർദ്ധനവ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 60 ശതമാനത്തിൽ നിന്ന് 63 ശതമാനമാക്കിയാണ് വർദ്ധിപ്പിച്ചത്. ജൂലൈ 2026 മുതൽ പ്രാബല്യത്തിൽ. 4.9 ദശലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 6.8 ദശലക്ഷത്തിലേറെ പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ലഭിക്കും.

വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്. വർഷത്തിൽ രണ്ടു തവണയായാണ് സർക്കാർ ഡിഎയും ഡിആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ഡിഎയായി നൽകുന്നത്. പെൻഷൻകാർക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡിആർ. വിപണിയിലെ വിലക്കയറ്റം നേരിടുന്നതിന് വേണ്ടിയാണ് കൃത്യമായ ഇടവേളകളിൽ ഡിഎയും, ഡിആറും സർക്കാർ വർദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎയും, ഡിആറും വർദ്ധിപ്പിച്ചിരുന്നു. രണ്ടു ശതമാനം വർദ്ധിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ വർദ്ധനവ്.

Post a Comment

Previous Post Next Post