Trending

മാളുകളില്‍ കറങ്ങി നടന്ന് വിലയേറിയ ക്രീമുകളും ചോക്ലേറ്റും മോഷ്ടിച്ചു; വിദ്യാര്‍ത്ഥികള്‍ പിടിയില്‍.


കോഴിക്കോട്: നഗരത്തിലെ മാളുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ വിദ്യാർത്ഥികള്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥികളായ പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍ (21), തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത (19) എന്നിവരാണ് അറസ്റ്റിലായത്. 

കോഴിക്കോട് ബൈപ്പാസിലുള്ള ഹൈലൈറ്റ് മാളിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ച സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഇവര്‍ കവര്‍ന്നത്. ഡിസ്പ്ലേയ്ക്ക് വെച്ച 8000 രൂപ വില വരുന്ന സാധനങ്ങളാണ് സെയില്‍സ് എക്സിക്യുട്ടീവിന്‍റെ കണ്ണുവെട്ടിച്ച് പ്രതികൾ എടുത്തുകൊണ്ട് പോയത്.

സിസിടിവി ദൃശ്യങ്ങള്‍ സഹിതം മാള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പന്തീരങ്കാവ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സബിത നേരത്തെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തി പോലീസിന്‍റെ പിടിയിലായിരുന്നു. ആയിരം രൂപയിലേറെ വിലയുള്ള ചോക്​ലേറ്റ് മോഷ്ടിച്ചെടുത്ത് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. 

Post a Comment

Previous Post Next Post