Trending

അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കന്‍ മരിച്ചു.


കുറ്റ്യാടി: കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റിയിൽ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. മുള്ളൻകുന്നിലെ അബ്ദുല്ല പൂക്കാടൻ (54) ആണ് മരിച്ചത്. 

ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ ബന്ധുവിന്റെ കൃഷിയിടത്തിൽ നിന്നും അടയ്ക്ക പറിക്കുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post