തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് പരിക്ക്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ വിദ്യാർത്ഥിയുടെ കാലിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ ഉടൻതന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.